യുവദീപ്തി ത്രൈമാസികയുടെ 30-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു

കുടശനാട്: 1984ല്‍ കൈയെഴുത്ത് മാസികയായി തുടങ്ങിയ 1987ല്‍ അച്ചടി മാസികയായ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രം യുവദീപ്തി ത്രൈമാസികയുടെ 30-ാം വാര്‍ഷികം കണ്ടനാട് ഈസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
ഫാ. ഐപ്പ് സാം അധ്യക്ഷത വഹിച്ചു. ഒ.സി.വൈ.എം. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. മാത്യു ഏബ്രഹാം, ഒ.സി.വൈ.എം. ഭദ്രാസന സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജ്, ഫാ. വര്‍ഗീസ് കടവില്‍, ചീഫ് എഡിറ്റര്‍ സന്തോഷ് മേട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment