ചതുരംഗ കളത്തില്‍ ലോകചാംപ്യന് ഒപ്പം റിനു രാജുവും

മാന്നാര്‍: അഞ്ച് വട്ടം ലോക ചെസ് ചാംപ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദുമായി ചതുരംഗകളത്തില്‍ സഹൃദമല്‍സരത്തിനു കിട്ടിയ അവസരത്തിന്റെ ആഹ്ളാദത്തിലാണ് വളഞ്ഞവട്ടം റിനു രാജുവെന്ന ഇരുപത്തിരണ്ടുകാരന്‍. മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം വലിയപള്ളി ഇടവകാംഗമാണ്.
ആറുമാസം മുമ്പ് ലോക ചെസ് മത്സരം നടന്ന ചെന്നൈ ഹയാത്ത് റീജന്‍സിലെ വേദിയിലാണ് മത്സരം. ലോക ചെസ് മത്സരം നടന്ന അവസരത്തില്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനി നടത്തിയ മത്സരത്തിലെ വിജയിയായാണ് റിനു ചെന്നൈയ്ക്ക് പോകുന്നത്. ഇന്ത്യയില്‍ നിന്നു 10 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്.
ലോക ചെസ് മത്സരത്തോടൊപ്പം തന്നെ ഓണ്‍ലാനായി  കമ്പിനി നടത്തിയ മത്സരത്തിലാണ് റിനു പങ്കെടുത്തത്. 20 ദിവസത്തിനിടയില്‍ നൂറോളം മത്സരത്തില്‍ ഓണ്‍ലാനായി റിനു പങ്കെടുത്തു. നാട്ടില്‍ നിന്നുമുള്ള വിമാന ടിക്കറ്റ് കമ്പിനി നല്‍കും. പത്ത് പേരുമായി വിശ്വനാഥന്‍ ആനന്ദ് പരിചയപ്പെടുന്ന ചടങ്ങാണ് ആദ്യം. തുടര്‍ന്ന് ഒരാളുമായി സഹൃദമല്‍സരത്തിലും ഏര്‍പ്പെടും. സ്കൂള്‍തലം മുതല്‍ ചെസിനെ പ്രണയിക്കുന്ന റിനു ബി.സി.എ. കഴിഞ്ഞ് ഉന്നത പഠനത്തിന് തയാറെടുക്കുന്നതിനിടെയാണ് മത്സരത്തില്‍ പങ്കെടുത്തത്.

Comments

comments

Share This Post

Post Comment