യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയത്തിന്റെ കാവല്‍ പിതാവായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 5, 6 തീയതികളില്‍ ആഘോഷിക്കുന്നു.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ജൂലൈ 5ന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ വചനശുശ്രൂഷയോടെ തുടക്കമാകും. വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം,  പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും. 6ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, റ്റി.എം. സഖറിയ കോര്‍-എപ്പിസ്കോപ്പാ, വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ.ഡോ. കെ.കെ. കുറിയാക്കോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍-എപ്പിസ്കോപ്പാ (8457838355)
തോമസ് മാത്യു (9144197020)
ജോണ്‍ ഐസക്ക് (9147205030)
കോര വര്‍ഗീസ് (9172708846)

Comments

comments

Share This Post

Post Comment