സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക ശതാബ്ദി ആഘോഷ തുടക്കം

തലവൂര്‍: പാണ്ടിത്തിട്ട സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ജൂലൈ 5ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനന്തരം നടന്ന ചടങ്ങില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആതുരസേവനം, ഭവന നിര്‍മ്മാണം, മെഡിക്കല്‍ ക്യാംപ്, സുവനീര്‍, ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം തുടങ്ങി വിവിധ പരിപാടികളാണ് ഇടവക സംഘടിപ്പിക്കുക.
ചടങ്ങില്‍ ഇടവക വികാരി ഫാ. ഓ. തോമസ്, മുന്‍ വികാരി ഫാ. സി. ഡാനിയേല്‍, ശതാബ്ദി ആഘോഷ കമ്മിറ്റി രക്ഷാധികാരി ഫാ. ജേക്കബ് ജോര്‍ജ്ജ്, സെക്രട്ടറി ടി.തോമസ്, എം.ടി. ഷാ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment