കുന്നംകുളം: ഓര്‍ത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയും, ദീര്‍ഘകാലം ആര്‍ത്താറ്റ് കുന്നംകുളം മഹാ ഇടവകയുടെ വികാരിയുമായിരുന്ന പീറ്റര്‍ കോര്‍-എപ്പിസ്കോപ്പാ (പാത്തുക്കുട്ടി അച്ചന്) യുടെ ചരമ രജത ജൂബിലി ജൂലൈ 6ന് ആചരിക്കും.
കുന്നംകുളം, കൊച്ചി ഭദ്രാസനങ്ങളുടെ കേന്ദ്ര വക്താവും മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രിയ ശിഷ്യരില്‍ ഒരാളുമായിരുന്നു പാത്തുക്കുട്ടി അച്ചന്. വിമോചന സമരകാലത്തു കുന്നംകുളത്തു നേതൃത്വം നല്കി.
പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് പിതാക്കന്മാരുടെ ഭൌതികാവശിഷ്ടം സെന്റ് തോമസ് കിഴക്കേ പുത്തന്‍ പള്ളിയില്‍ സ്ഥാപിക്കുന്നതിനു മുന്‍കയ്യെടുത്തതും പരിശുദ്ധ ഔഗേന്‍ ബാവായില്‍നിന്ന് ഏറ്റുവാങ്ങിയതും ഇദ്ദേഹമായിരുന്നു. ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ കോര്‍ എപ്പിസ്കോപ്പയെ അനുസ്മരിക്കും. ഇന്ന് അരമന ചാപ്പലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഏഴിന് കുര്‍ബാന അര്‍പ്പിക്കും. കുര്‍ബാനമധ്യേ കോര്‍ എപ്പിസ്കോപ്പയെ അനുസ്മരിക്കും. ധൂപാര്‍ച്ചനയും നേര്‍ച്ചവിളമ്പും ഉണ്ടാകും. സെന്റ് തോമസ് കിഴക്കേ പുത്തന്‍ പള്ളിയിലും ധൂപ പ്രാര്‍ഥന നടത്തും.