പരിശുദ്ധ ദിദിമോസ് വലിയ ബാവായുടെ അനുസ്മരണം നടത്തി

അഗളി: അട്ടപ്പാടി സെന്റ് തോമസ് ആശ്രമ സ്ഥാപക പ്രസിഡന്റും, രക്ഷാധികാരിയുമായിരുന്ന  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാലംചെയ്ത പരിശുദ്ധ വലിയ ബാവായുടെ അനുസ്മരണം അഗളി നെല്ലിപ്പതി സെന്റ് തോമസ് ആശ്രമത്തില്‍ നടത്തി.
മലബാര്‍ ഭദ്രാസനാധിപായിരുന്ന കാലത്ത് സഭയിലെ സന്ന്യസ്തരായ വൈദീകരുടെ ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ് അട്ടപ്പാടിയില്‍ സെന്റ് തോമസ് ആശ്രമം സ്ഥാപിച്ചത്. അനുസ്മരണ ശുശ്രൂഷയുടെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ആശ്രമ സുപ്പീരിയര്‍ വന്ദ്യ എം.ഡി.യൂഹാനോന്‍ റമ്പാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രാര്‍ത്ഥന, ആരാധന, ഉപവാസം എന്നിവയിലൂടെ സഭയെ വലിയ ബാവാ ശക്തീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തു. പൌരോഹിത്യം അധികാരമല്ലെന്നും, സേവനത്തിനുള്ള ദൈവീക ദാനമാണെന്നും പരിശുദ്ധ പിതാവ് സഭയെ ബോധ്യപ്പെടുത്തിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രൊഫ . സി.കെ. ജേക്കബ് ജോയി പറഞ്ഞു. ഫാ. വര്‍ഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. എന്‍.പി. ജേക്കബ്, ഫാ. വര്‍ഗീസ് ജോണ്‍, ഫാ. വര്‍ഗീസ് മാത്യു, ഡോ. സിബി തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് ഗ്രീഗോറിയോസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വലിയ ബാവായുടെ ഛായാചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. സി.ബി.എസ്.സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ രമണി ജോയി, പി.ടി.എ. സെക്രട്ടറി പി.വി. രാജു എന്നിവര്‍ പ്രസംഗിച്ചു. ഗ്രീഗോറിയോസ് സ്കൂള്‍ ഗാനസംഘം ഗാന ശുശ്രൂഷ നിര്‍വഹിച്ചു.

Comments

comments

Share This Post

Post Comment