ദ്വാരക സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ശില്‍പചിത്രം സ്ഥാപിച്ചു

ന്യൂഡല്‍ഹി: വേദപുസ്തകത്തെ അടിസ്ഥാനമാക്കി ഉല്‍പ്പത്തി മുതല്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുവരെയുള്ള വിഷയങ്ങളുടെ ശില്‍പ ചിത്രം ദ്വാരക സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്ഥാപിച്ചു.
ബംഗാളി ചിത്രകാരന്‍ പ്രേം ചന്ദ്രയാണ് സൃഷ്ടികള്‍ ഒരുക്കിയത്. വികാരി ഫാ. ജോണ്‍സണ്‍ ഐപ്പ് മേല്‍നോട്ടം വഹിച്ചു. പേപ്പറും വൃക്ഷങ്ങളുടെ കറയും ഉപയോഗിച്ചാണ് ശില്‍പ-ചിത്രങ്ങള്‍ ഒരുക്കിയത്. 19 ചിത്രങ്ങളിലൂടെയാണ് വേദപുസ്തക ചരിത്രം പങ്കുവയ്ക്കുന്നത്. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ, ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സന്ദര്‍ശിച്ചു.

Comments

comments

Share This Post

Post Comment