ഡാളസ് ഏരിയാ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 10 മുതല്‍

ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയാ കോണ്‍ഫറന്‍സ് ജൂലൈ 10 മുതല്‍ 12 വരെ ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്നു.
ഡാളസ് ഏരിയായിലെ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് നടത്തുന്ന ഈ ഫാമിലി കോണ്‍ഫറന്‍സില്‍ എല്ലാ ഓര്‍ത്തഡോക്സ് വിശ്വാസികളും വന്ന് പങ്കെടുക്കണമെന്ന് കണ്‍വീനര്‍ ഫാ. സി.ജി. തോമസ് അഭ്യര്‍ത്ഥിച്ചു. കോണ്‍ഫറന്‍സിനുവേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ് വിശദീകരിച്ചു. 10ന് വൈകിട്ട് നടക്കുന്ന ഘോഷയാത്രയോടുകൂടിയാണ് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്.
കേരളത്തില്‍ നിന്നും എത്തുന്ന ഫാ. സഖറിയാ നൈനാന്‍, ഫാ. തിമോത്തി തോമസ് എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യപ്രസംഗീകര്‍. “മാറുന്ന ലോകത്തില്‍ മാറ്റം ഇല്ലാത്തവനായി ജീവിക്കുക” എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനര്‍മാരായി ഫാ. സി.ജി.തോമസ്, ഫാ. മാറ്റ് അലക്സാണ്ടര്‍, സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍, ഫാ. രാജു ദാനിയേല്‍, ഫാ. തമ്പാന്‍ വര്‍ഗീസ്, ഫാ. രാജേഷ് കെ. ജോണ്‍, ഫാ. ബിനു തോമസ്, ഫാ. റ്റെജി ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
വാര്‍ത്ത അയച്ചത്: ബിജി ബേബി

Comments

comments

Share This Post

Post Comment