ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ക്ളാസുകള്‍

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അവധിക്കാല വിനോദ വിജ്ഞാന പഠന ക്ളാസ് “സമ്മര്‍ ഫീയസ്റ-14 വോഗ്” സംഘടിപ്പിക്കുന്നു. Brochure
കത്തീഡ്രലിലെ മാര്‍ തെയോഫിലോസ് ഹാളില്‍ വെച്ച് 2014 ജൂലൈ 14 മുതല്‍ ആഗസ്റ് 15 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ നടത്തുന്ന ക്ളാസുകള്‍ക്ക് നാഗപൂര്‍ ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ഫാ. ചെറിയാന്‍ ജോസഫ്  നേതൃത്വം നല്‍കും.
10 വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘സമ്മര്‍ ഫീയസ്റ-14 വോഗ്” കുട്ടികളുടെ ക്രീയാത്മക വ്യക്തിഗത കഴിവുകള്‍ വികസിപ്പിക്കുന്നതിനും ആത്മ വിശ്വാസം വളര്‍ത്തുന്നതിനും സൌഹൃദം വിപുലമാക്കുന്നതിനും പുതിയ കഴിവുകള്‍ ശീലിപ്പിക്കുന്നതിനും ഉള്ള അവസരമാണ് ലക്ഷ്യമാക്കുന്നത്. മത്സര സ്വഭാവമില്ലാതെയുള്ള ആക്റ്റിവിറ്റികളിലൂടെ ജയിക്കുന്നതിനും, കുട്ടികളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവ രൂപീകരണത്തിനും ഉതകുന്ന വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ ‘സമ്മര്‍ ഫീയസ്റ-14 വോഗ്”ല്‍ ഉണ്ടാകും. കല, കരകൌശലം, ഇന്‍ഡോര്‍ ഗെയിം, സംഗീതം, നൃത്തം, പെയിന്റിംഗ്, യോഗ, മലയാളം ക്ളാസുകള്‍, ഭാവനാപരമായ കളികള്‍, കാര്യങ്ങള്‍ ഗ്രഹിക്കല്‍, അവബോധം വളര്‍ത്തുന്ന സെഷനുകള്‍, പ്രത്യേക ഇവന്റുകള്‍ എന്നിവ വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍, ട്രസ്റി തോമസ് കാട്ടുപറമ്പില്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ലിജിന്‍ പി. ഡാനിയേല്‍ – 33895064
ബോണി മുളപ്പാംപള്ളില്‍ – 39882829
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍

Comments

comments

Share This Post

Post Comment