വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപകദിനം കൊണ്ടാടി

കുന്നംകുളം: പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്റെ ഓര്‍മ ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപകദിനമായി ആചരിച്ചു. Photo Gallery
കുന്നംകുളത്തുകാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ ചേര്‍ന്ന് ആരംഭിച്ച സിറിയന്‍ സ്റുഡന്‍സ് കോണ്‍ഫറന്‍സ് ആണ് പില്‍ക്കാലത്ത് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര സഭയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.ജി.ഒ.സി.എസ്.എം. ആയി സ്ഥാപിച്ചത്. സ്ഥാപക ദിനാഘോഷത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം പ്രസ്ഥാനം വൈസ് പ്രസിഡന്റ് അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. ദൈവഭയമുള്ളവരുമായി കൂട്ടുകൂടണമെന്ന് വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. ദൈവഭയത്തിലൂടെ നേടുന്ന നല്ല കൂട്ടുകെട്ടിന്റെ ഉടമകള്‍ക്കേ സമൂഹത്തിലും മാറ്റങ്ങള്‍ വരുത്താനാകൂ. പുലിക്കോട്ടില്‍ തിരുമേനിയുടെ മേല്‍പ്പട്ട സ്ഥാനാരോഹണത്തിന്റെ 150-ാം വാര്‍ഷികാഘോഷ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപകദിനമായി ആചരിക്കുന്നതിലെ ആഹ്ളാദവും മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ പങ്കുവച്ചു.
അഖില മലങ്കര അടിസ്ഥാനത്തില്‍ പുലിക്കോട്ടില്‍ തിരുമേനിയെക്കുറിച്ചു നടത്തിയ ഉപന്യാസ മത്സരത്തില്‍ ജേതാക്കളായ മഹേഷ് കെ.വര്‍ഗീസ് (അടൂര്‍-കടമ്പനാട് ഭദ്രാസനം), കാതറിന്‍ റെയ്ച്ചല്‍ ജേക്കബ് (ചെങ്ങന്നൂര്‍ ഭദ്രാസനം) എന്നിവര്‍ക്ക് സമ്മാനം നല്‍കി.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. മത്തായി അധ്യക്ഷതനായിരുന്നു. ഭദ്രാസന കോ-ഓര്‍ഡിറ്റേര്‍ സി.സി. ജോര്‍ജ്ജ്, റവ.ഡോ. ഡോസഫ് ചീരന്‍, ഡോ.മാത്യു പുലിക്കോട്ടില്‍, വര്‍ഗീസ് പുലിക്കോട്ടില്‍, ഫാ. ഏബ്രഹാം മത്തായി, ഡോ. ഐസക്ക് പി.ഏബ്രഹാം, വില്‍സണ്‍ ഡാനിയേല്‍, ജോഷ് ജോസഫ്, നിസി, ചിഞ്ചു സഖറിയാ എന്നിവര്‍ പ്രസംഗിച്ചു. റിട്ട. ഡി.ഡി. പി.സി. കുഞ്ഞാത്തിരിയെ ആദരിച്ചു.
വാര്‍ത്ത അയച്ചത്: ജിജി വര്‍ഗീസ്

Comments

comments

Share This Post

Post Comment