നോര്‍ത്ത്-ഈസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് തിരിതെളിഞ്ഞു

പെന്‍സില്‍വാനിയ: നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് പെന്‍സില്‍വാനിയയിലെ ലാന്‍കാസ്ററില്‍ തിരിതെളിഞ്ഞു.
കോണ്‍ഫറന്‍സിന് ആരംഭംകുറിച്ചുള്ള വര്‍ണ്ണശബളമായ ഘോഷയാത്ര ബുധനാഴ്ച വൈകിട്ട് 7ന് ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ട് ആന്റ് കണ്‍വന്‍ഷന്‍ സെന്‍രറിന്റെ അങ്കണത്തിന്‍ ആരംഭിച്ചു. ഫാമിലി കോണ്‍ഫറന്‍സ് ബാനറിനു പിന്നില്‍ മലങ്കര സഭാ പതാകയും, അമേരിക്കന്‍ പതാകയും, ഇന്ത്യന്‍ പതാകയുമേന്തി കോണ്‍ഫറന്‍സ് ഭാരവാഹികളും, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അണിനിരന്നു.
സണ്‍ഡേസ്കൂള്‍ കുട്ടികള്‍, ഡ്രസ് കോഡുകള്‍ക്കനുസൃതമായി വനിതകള്‍, ശിങ്കാരിമേളം, പുരുഷന്മാര്‍, ശെമ്മാശന്മാര്‍, വൈദീകര്‍, കോര്‍-എപ്പിസ്കോപ്പമാര്‍, ഏറ്റവും പുറകിലായി വിശിഷ്ടാതിഥികളോടൊപ്പം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായും അണിനിരന്നു.
ഘോഷയാത്ര സമ്മേളന വേദിയില്‍ എത്തിയശേഷം സന്ധ്യാനമസ്കാരവും, ഉദ്ഘാടന സമ്മേളനവും, സുവനീര്‍ പ്രകാശനവും നടന്നു. തുടര്‍ന്ന് പ്രശസ്ത ഗായകരായ ബിനോയി ചാക്കോയും, ജോജോ വയലിലും, സ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്‍ട്രിയും നയിച്ച ഗാന സന്ധ്യയും കോണ്‍ഫറന്‍സിന് പകിട്ടേകി.
മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം ക്ളാസുകളും സെമിനാറുകളും നടക്കും. വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടാണ് മുതിര്‍ന്നവരുടെ സെഷനുകള്‍ നയിക്കുന്നത്. എം.ജി.ഒ.സി.എസ്.എം. അംഗങ്ങള്‍ക്കുള്ള സെഷന് ഫാ. മാറ്റ് അലക്സാണ്ടര്‍ നേതൃത്വം നല്‍കും. ജൂലൈ 19ന് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സമാപിക്കും.
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment