“പൈതൃക പ്രോജ്ജ്വലനം” ഉപന്യാസ മത്സരവും, ക്വിസ് മത്സരവും പരുമലയില്‍

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര നേതൃത്വത്തിന്റെ സഹകരണത്തോടെ അബുദാബി സെന്റ് ജോര്‍ജ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര തലത്തില്‍ ഉപന്യാസ മത്സരവും ക്വിസ് മത്സരവും നടത്തപ്പെടുന്നു.
കൂന്‍ കുരിശു സത്യത്തിന്റെ 360-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപന്യാസ മത്സരവും, മലങ്കര സഭയുടെ വലിയ ബാവാ ആയി വിശ്വാസികളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധമായി ക്വിസ് മത്സരവും സെമിനാറും നടത്തപ്പെടുന്നു.
2014 ഓഗസ്റ് 9ന് പരുമല സെമിനാരിയില്‍ നടക്കുന്ന മത്സരത്തില്‍ സഭയുടെ എല്ലാ ഭാഗത്തു നിന്നുള്ള യുവതിയുവാക്കള്‍ക്ക് പങ്കെടുക്കാവുന്നതാണ്. രാവിലെ 9.30ന് രജിസ്ട്രേഷന്‍, 11 മുതല്‍ ഉപന്യാസ രച, 12ന് സെമിനാര്‍, ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചഭക്ഷണം, 2 മുതല്‍ ക്വിസ് മത്സരം എന്നിവ നടക്കും.
ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവര്‍ക്ക് യഥാക്രമം മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ മെമ്മോറിയല്‍ ട്രോഫിയും 20,000 രൂപയും 15,000 രൂപയും സമ്മാനമായി നല്‍കുന്നതാണ്. ഉപന്യാസ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടുന്നവര്‍ക്ക് കൂന്‍ കുരിശ് മെമ്മോറിയല്‍ ട്രോഫിയും 20,000, 15000 രൂപ വീതം സമ്മാനമായി നല്‍കും.
പങ്കെടുക്കുന്നവര്‍ വികാരിയുടെ സാക്ഷ്യപത്രം സഹിതം യുവജനപ്രസ്ഥാനം കേന്ദ്ര ഓഫീസില്‍ ഓഗസ്റ് 5ന് മുമ്പായി രജിസ്റര്‍ ചെയ്യേണ്ടതാണ്.
നിര്‍ദ്ദേശങ്ങള്‍

  • പൈതൃകപ്രോജ്ജ്വലം മത്സരങ്ങളില്‍ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  • ക്വിസ് മത്സരം 2 പേര്‍ അടങ്ങുന്ന ടീം പങ്കെടുക്കേണ്ടതാണ്.
  • ക്വിസ് മത്സരത്തില്‍-വി.വേദപുസ്തകം, സഭാചരിത്രം, പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പൊതുവിജ്ഞാം തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
  • ഉപന്യാസ മത്സരത്തില്‍ കൂന്‍ കുരിശ് സത്യവുമായി ബന്ധപ്പെട്ട വിഷയമാണ് നല്‍കപ്പെടുന്നത്.
  • വിജയികള്‍ക്കുള്ള സമ്മാനദാനം ഓഗസ്റ് 19ന് പരിശുദ്ധ കാതോലിക്കാ ബാവാ പരുമലയില്‍വെച്ച് നടക്കുന്ന അബുദാബി സംഗമത്തില്‍ നിര്‍വഹിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. പി.വൈ. ജസന്‍ (ഒ.സി.വൈ.എം. ജനറല്‍ സെക്രട്ടറി)
ഫാ. വി.സി. ജോസ് (ഒ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ്)
ഫാ. ഷാജന്‍ വര്‍ഗീസ് (സഹവികാരി)
ഷിജു ജോയി (ഒ.സി.വൈ.എം. യൂണിറ്റ് സെക്രട്ടറി)

Comments

comments

Share This Post

Post Comment