കിങ്ങിണിക്കൂട്ടത്തിന് തുടക്കം കുറിച്ചു

കുവൈറ്റ്: വേനലവധിക്കാലം ഫലപ്രദമാക്കാന്‍ വേണ്ടി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ പ്രസ്ഥാനമായ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതൃഭാഷാ പഠനക്ളാസ് ‘കിങ്ങിണിക്കൂട്ടത്തിന് തുടക്കം കുറിച്ചു.
ജൂലൈ 20ന് വൈകിട്ട് 5.30ന് മഹാ ഇടവക വികാരി ഫാ. രാജു തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ഫാ. ജോര്‍ജ്ജ് പ്രസാദ്, ഇടവക സെക്രട്ടറി സാബു ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. യുവജനപ്രസ്ഥാനം സെക്രട്ടറി എബി മാത്യു സ്വാഗതവും, കോര്‍ഡിറ്റേര്‍ അജിഷ് തോമസ് നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ ഇടവക വികാരി ചൊല്ലിക്കൊടുത്തു.
തുടര്‍ച്ചയായ മൂന്നാമത് വര്‍ഷമാണ് ഇടവകയിലെ കുട്ടികള്‍ക്കായി യുവജനപ്രസ്ഥാനം മലയാള ക്ളാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം 150-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ജോജി പി. ജോണിന്റെ നേതൃത്വത്തില്‍ അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ ക്രമീകരിച്ചിരിക്കുന്ന ക്ളാസുകള്‍ ജൂലൈ 27ന് സമാപിക്കും. അന്നേദിവസം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
വാര്‍ത്ത അയച്ചത്: ജെറി ജോണ്‍ കോശി

Comments

comments

Share This Post

Post Comment