പത്തനാപുരം മൌണ്ട് താബോര്‍ ദയറാംഗമായിരുന്ന വന്ദ്യ ടി.എം. കുറിയാക്കോസ് റമ്പാന് (69) അന്തരിച്ചു. സംസ്കാരം 25ന് 11ന് പത്തനാപുരം മൌണ്ട് താബോര്‍ ദയറായില്‍ ബ്രഹ്മവാര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ഉള്‍പ്പെടെ ഭദ്രാസനത്തിലെ നിരവധി പള്ളികളില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
കുഴിമറ്റം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായി താന്നിക്കല്‍ കുടുംബത്തില്‍ ജനിച്ച റമ്പാച്ചന് പാത്താമുട്ടം ഗവ.പ്രൈമറി സ്കൂള്‍, ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ്, റവന്യൂ വകുപ്പ് എന്നിവിടങ്ങളിലെ ജോലി ഉപേക്ഷിച്ചാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്.