സംയുക്ത ഓര്‍മപ്പെരുന്നാളും ബഥനി തീര്‍ത്ഥാടന പദയാത്രയും ആഗസ്റ് 1 മുതല്‍

മലങ്കര സഭയിലെ പ്രഥമ സന്ന്യാസ സമൂഹ സ്ഥാപകനും ബാഹ്യ കേരള മിഷന്റെ പ്രഥമ ഇടയനും, കൊല്ലം ഭദ്രാസനാധിപനുമായിരുന്ന അലക്സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെയും, അദ്ദേഹത്തിന്റെ പിന്‍ഗാമിയും കോട്ടയം ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയുമായിരുന്ന യൂഹാനോന്‍ മാര്‍ അത്തനാസിയോസ് തിരുമേനിയുടെയും, അങ്കമാലി, ഇടുക്കി, മാവേലിക്കര ഭദ്രാസനാധിപനുമായിരുന്ന പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ജൂലൈ 31 മുതല്‍ ഓഗസ്റ് 6 വരെ റാന്നി-പെരുന്നാട് ബഥനി ആശ്രമത്തില്‍ നടത്തപ്പെടുന്നു. Notice
ഓഗസ്റ് ഒന്നിന് മാര്‍ പക്കോമിയോസിന്റെ രണ്ടാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് രാവിലെ വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് വനിതാ സംഗമം നടക്കും. ഓഗസ്റ് 2ന് യുവജനസംഗമം. ഓഗസ്റ് മൂന്നിന് ബാല-ബാലികാ സംഗമം. ഓഗസ്റ് 4ന് വൈദിക സംഗമം.
ഓഗസ്റ് 5ന് നിരണം പള്ളിയില്‍ നിന്നും അലക്സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ഛായാചിത്ര വാഹന ഘോഷയാത്ര, പൊതുസമ്മേളനം, മാര്‍ തേവോദോസിയോസ് ചരമ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം, മാര്‍ തേവോദോസിയോസ് എക്സലന്‍സി അവാര്‍ഡ് ദാനം, സ്കോളര്‍ഷിപ്പ് വിതരണം എന്നിവ നടക്കും.
സമാപന ദിനമായ ഓഗസ്റ് 6ന് രാവിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്.

Comments

comments

Share This Post

Post Comment