മാര്‍ പക്കോമിയോസിന്റെ 2-ാം ഓര്‍മപ്പെരുന്നാളിന് തെയോഭവനില്‍ കൊടിയേറി

മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ രണ്ടാം ഓര്‍മപ്പെരുന്നാളിന് മാവേലിക്കര തെയോഭവനില്‍ കൊടിയേറി. ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
27ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, 1.30ന് “മാര്‍ പക്കോമിയോസ് സ്മാരക പ്രതിഭാസംഗമവും ദൈവവിളി കോണ്‍ഫറന്‍സും” എന്ന വിഷയത്തില്‍ ഡോ.ലീലാമ്മ ജോര്‍ജ്ജ് ക്ളാസ് നയിക്കും. 28ന് 10ന് മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ ആരാധനാ സംഗീത മത്സരം. 30ന് ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃസംഗമം. 31ന് വൈകിട്ട് 6ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, 6.45ന് റവ. മത്തായി ഇടയാല്‍ കോര്‍-എപ്പിസ്കോപ്പാ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ആശീര്‍വാദം.
ആഗസ്റ് 1ന് രാവിലെ 7.15ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രഭാഷണം, 9.15ന് മാര്‍ പക്കോമിയോസ് എഡ്യുക്കേഷണല്‍ മെറിറ്റ് അവാര്‍ഡ്, എക്സലന്‍സ് അവാര്‍ഡ്, എവര്‍ റോളിംഗ് ട്രോഫി എന്നിവ വിതരണം ചെയ്യും. തുടര്‍ന്ന് ആശീര്‍വാദം, കൊമുത്ത്, കൊടിയിറക്ക്, നേര്‍ച്ച, പ്രഭാത ഭക്ഷണം എന്നിവ നടക്കും.
ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട എന്നിവര്‍ നേതൃത്വം നല്‍കുന്നു.
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍

Comments

comments

Share This Post

Post Comment