കേന്ത്രമന്ത്രിയുടെ അഭിനന്ദനകത്ത് ജിസ്നിയുടെ വിജയത്തിന് തിളക്കമേകി

ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ട് രണ്ട് കാലുകളുമായി സ്വന്തം മാതാപിതാക്കളാല്‍ താങ്ങിയെടുക്കപ്പെട്ട ജീവിതം വീല്‍ ചെയറിന്റെയും കൂട്ടുകാരുടെയും സഹായത്താല്‍ സ്വന്തം വൈകല്യത്തെ മറികടന്ന് തോല്‍ക്കാത്ത മനസ്സിന്റെ ഉടമ ജിസ്നി ഇന്ന് ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിന്റെയും നാട്ടുകാരുടെയും അഭിമാനഭാജനമായി മാറിക്കഴിഞ്ഞു. Letter
സി.ബി.എസ്.സി. 12-ാം ക്ളാസ് (2013-14) പരീക്ഷയില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഉന്നത വിജയം (89%) കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കി തന്റെ സഹപാഠികളില്‍ ഭൂരിഭാഗം കുട്ടികളെയും പിന്നിലാക്കിയിരിക്കുന്നു. ശാരീരിക വൈകല്യം, ട്യൂഷന്റെ അഭാവം ഇവയൊന്നും ജിസ്നിയുടെ പൊരുതുന്ന മനസ്സിന് തടസ്സമായില്ല.
കേന്ത്രമാനവശേഷി മന്ത്രി സ്മൃതി ഇറാനി ജിസ്നിയുടെ തിളക്കമാര്‍ന്ന വിജയത്തേയും കഠിനാദ്ധ്വാനത്തേയും ആത്മവിശ്വാസത്തെയും പ്രകീര്‍ത്തിച്ചുകൊണ്ട് അയച്ച അഭിനന്ദനകത്ത് ജിസ്നിയുടെ വിജയത്തിന് തിളക്കമേകി. കോളജില്‍ ചേര്‍ന്ന് പഠിക്കണമെന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി വീട്ടിലിരുന്ന് കറസ്പോണ്ടന്‍സ് ആയി ഇംഗ്ളീഷ് ഐച്ഛിക വിഷയമായിട്ട് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ എടുത്തു. ജിസ്നിയുടെ വിജയം എല്ലാ തരത്തിലും ഉള്ള മറ്റു കുട്ടികള്‍ക്ക് മാതൃകയാകാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിലെ ഉന്നത വിജയത്തെ പ്രതീര്‍ത്തിച്ചുകൊണ്ടുള്ള അഭിനന്ദന കത്ത് സ്കൂളിലെ 12 സീനിയര്‍ അദ്ധ്യാപകര്‍ക്ക് ലഭിച്ചു.

Comments

comments

Share This Post

Post Comment