വിമുക്തി സ്കൂള്‍ മനുഷ്യസ്നേഹത്തിന്റെ ഉദാഹരണം: പരി. കാതോലിക്കാ ബാവാ

കളമശേരി: വിമുക്തി സ്പെഷ്യല്‍ സ്കൂളിന്റെ സേവനം ഈശ്വര സന്നിധിയിലെ നിക്ഷേപങ്ങളായി കാണണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
വിമുക്തി സ്പെഷ്യല്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. മനുഷ്യ സ്നേഹത്തിന്റെ ഉദാഹരണമാണ് വിമുക്തി സ്കൂള്‍. ദൈവികമായ പൂന്തോട്ടത്തിന്റെ പരിശുദ്ധി ഇതിനുണ്ട്. ഒട്ടേറെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും സാമൂഹിക ജീവിതത്തിന് അവരെ പ്രാപ്തരാക്കാനും വിമുക്തിക്കു കഴിയുന്നു. ഇപ്രകാരമുള്ള സ്കൂളുകളെ സര്‍ക്കാര്‍ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണം. പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരിച്ച് രജതജൂബിലി ആഘോഷിക്കുന്ന വിമുക്തി സമൂഹത്തിന് മാതൃകയും ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അനുഗ്രഹവുമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
മാര്‍ ഗ്രീഗോറിയോസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വിമുക്തി സ്പെഷ്യല്‍ സ്കൂളിന്റെ വളര്‍ച്ചയുടെ പാതയില്‍ മുഖ്യപങ്കു വഹിച്ച ക്യാപ്റ്റന്‍ പി.വി. ജോര്‍ജ്ജ്, ഫാ. എം.വി. പൌലോസ്, ജേക്കബ് മണ്ണാറപ്രായില്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ. ജെ.പൌലോസ്, പി.മോഹന്‍ദാസ്, ടി. കൊച്ചുജോര്‍ജ്ജ്, ഡോ.ലീലാ ചാക്കോ, ശാന്താ മാത്യു, പരേതരായ പോള്‍ പോത്തന്‍, പി.വി. ജേക്കബ്, പീറ്റര്‍ ടി. മൂക്കന്‍ എന്നിവരെ ആദരിച്ചു.
മാര്‍ ഗ്രീഗോറിയോസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബാബു വി.മാത്യു, അസോഷ്യേറ്റ് ഡയറക്ടര്‍ ശാന്ത മാത്യു, തോമസ് പോള്‍ റമ്പാന്‍, സെക്രട്ടറി പി.കെ. വര്‍ഗീസ്, പോത്തന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment