കുര്യന്‍ പ്രക്കാനം ഫൊക്കാനയുടെ കാനഡ റീജിണല്‍ വൈസ് പ്രസിഡന്‍റ്

കാനഡയിലെ പ്രമുഖ സാമൂഹിക സംഘടനാ  നേതാവായ  കുര്യന്‍ പ്രക്കാനം ഫൊക്കാനയുടെ കാനഡ റീജിണല്‍ വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു . ചിക്കാഗോയില്‍ നടന്ന  ഫൊക്കാനാ കണ്‍വെന്‍ഷനിലാണ് ഇദ്ദേഹത്തെ ആര്‍ വി പി ആയി തെരഞ്ഞെടുത്തത്. ഫൊക്കാനയുടെ അടുത്ത കണ്‍വെന്‍ഷന്‍ 2016 ല്‍ കാനഡയില്‍ ആണ് നടക്കുന്നതു. കാനഡയില്‍ ഉള്ള പ്രമുഖ സാമൂഹ്യക സംഘടനാ മാധ്യമ  പ്രവര്‍ത്തകനുമാണ്.  കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ സ്ഥാപക നേതാവും ഇപ്പോള്‍ പ്രസിഡന്‍മാണ്റ്.  ഈ സംഘടനയാണ് കേരളത്തിന്‌ വെളിയില്‍ തനതായ നാടന്‍ രീതിയില്‍ വള്ളം കളി സംഘടിപ്പിച്ചിരിക്കുന്നത്.
കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ ഏകദേശം അരുപതനായിരത്തില്‍ പരം ഡോളര്‍ കഴിഞ്ഞ ഒരു വര്ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിര്‍ധനരായ രോഗികളെയും മറ്റും സഹായിക്കാനായി ഈ പ്രസ്ഥാനം കേരളത്തിലും മറ്റുമായി നല്‍കി .   കൂടാതെ ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ്‌ കമ്മറ്റി (കജഇഇ)എന്ന സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്‍റ് ആയും പ്രവര്‍ത്തിക്കുന്നു. പ്രക്കാനം സെന്റ്‌ മേരീസ് വലിയപള്ളിയാണ് മാതൃ ഇടവക.

Comments

comments

Share This Post

Post Comment