നിലയ്ക്കല്‍ ഭദ്രാസന 4-ാമത് വാര്‍ഷിക പൊതുയോഗം കൂടി

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ 4-ാമത് വാര്‍ഷിക പൊതുയോഗം ഭദ്രാസനാസ്ഥാമായ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് ജൂലൈ 27ന് ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു.
ഫാ.യൂഹാനോന്‍ ജോണ്‍ ധ്യാനം നയിച്ചു. 2013-14 ലെ വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ ഭദ്രാസന പൊതുയോഗം പാസ്സാക്കി. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റര്‍, ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്റര്‍, അയിരൂര്‍ വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ വിവിധ കര്‍മ്മ പദ്ധതികള്‍ക്കും ഭദ്രാസന വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസ ആതുര മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ പൊതുയോഗം തീരുമാനിച്ചു.
സഭാ മാനേജിംങ് കമ്മറ്റിയംഗം ജെയിംസ് ജോര്‍ജ്ജ് മാവേലില്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ.ജോജി മാത്യു, ഫാ.എബി വര്‍ഗീസ്, കെ.എ.എബ്രഹാം, ഡോ.എബ്രഹാം ഫിലിപ്പ്, ജേക്കബ് മാത്യു, അഡ്വ.അനില്‍ വര്‍ഗീസ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഭദ്രാസനത്തിലെ 39 ദേവാലയങ്ങളില്‍ നിന്നായി വൈദികരും പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment