മാതൃഭാഷാ പഠന ക്ളാസ് “കിങ്ങിണിക്കൂട്ടം” സമാപിച്ചു

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച മാതൃഭാഷാ പഠന ക്ളാസ് കിങ്ങിണിക്കൂട്ടത്തിന് നിറപ്പകിട്ടാര്‍ന്ന സമാപനം. Photo Gallery
ജൂലൈ 27, ഞായറാഴ്ച വൈകിട്ട് ആറിന് അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടന്ന സമാപന ചടങ്ങുകള്‍ മഹാ ഇടവക വികാരി ഫാ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. റെജി സി. വര്‍ഗ്ഗീസ്, സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗ്ഗീസ്, മാതൃഭാഷാ പഠന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കിയ ജോജി പി. ജോണ്‍, രക്ഷിതാക്കളുടെ പ്ര തിനിധിയായി അജയ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി ദീപ് ജോണ്‍ സ്വാഗതവും കിങ്ങിണിക്കൂട്ടം കണ്‍വീനര്‍ അനു വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. കുട്ടികള്‍ രൂപപ്പെടുത്തി അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകി. കിങ്ങിണിക്കൂട്ടം ജോയിന്റ് കണ്‍വീനര്‍ അജീഷ് തോമസ്, യുവജനപ്രസ്ഥാനം സെക്രട്ടറി എബി മാത്യു, ട്രഷറര്‍ ജിബു ജേക്കബ്, ജോയിന്റ് സെക്രട്ടറി സിനി രാജേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment