തിരുവനന്തപുരം ഭദ്രാസന സണ്‍ഡേസ്കൂള്‍ സുവര്‍ണ്ണ ജൂബിലി സംഗമം നടന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന സണ്‍ഡേസ്കൂള്‍ സുവര്‍ണ്ണ ജൂബിലി സംഗമം പാളയം സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടന്നു.
നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഫാ.ഡോ. ഒ.തോമസ്, വന്ദ്യ തോമസ് റ്റി. വര്‍ഗീസ് കോര്‍-എപ്പിസ്കോപ്പാ, വന്ദ്യ അലക്സാണ്ടര്‍ വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ, വന്ദ്യ ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ. മാത്യു നൈനാന്‍, ബാബു പാറയില്‍, സന്തോഷ് ബേബി എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രധാന അധ്യാപകരും അധ്യാപക പ്രതിനിധികളും സംബന്ധിച്ചു. ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

Comments

comments

Share This Post

Post Comment