മര്‍ത്തമറിയം സമാജം സമ്മേളനം നടത്തി

മാവേലിക്കര: പൌലോസ് മാര്‍ പക്കോമിയോസിന്റെ ഓര്‍മപ്പെരുനാളിന്റെ ഭാഗമായി നടന്ന ഓര്‍ത്തഡോക്സ് സഭ  ഭദ്രാസന മര്‍ത്തമറിയം സമാജം സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് ഉദ്ഘാടനം ചെയ്തു.ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട, ഫാ.വി.എം. മത്തായി വിലനിലം, ഫാ. മാത്യു വി.തോമസ്, ഫാ. മാത്യു വര്‍ഗീസ്, പ്രഫ. മേരി മാത്യു, മേരി വര്‍ഗീസ്, സജി ജേക്കബ്, ജേക്കബ് ഉമ്മന്‍, സൂസന്‍ വര്‍ഗീസ്, കുഞ്ഞമ്മ വര്‍ഗീസ്, എലിസബത്ത് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു  വൈകിട്ട് ആറിനു നമസ്കാരം, നാളെ (01) രാവിലെ 7.15നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ കാര്‍മികത്വത്തില്‍ കുര്‍ബാന. 8.45ന് അനുസ്മരണ സമ്മേളനം. മാര്‍ പക്കോമിയോസ് സ്മാരക അവാര്‍ഡ്, സ്കോളര്‍ഷിപ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും.

Comments

comments

Share This Post

Post Comment