അമ്മാള്‍ ചാക്കോയെ ആദരിച്ചു

ന്യൂയോര്‍ക്ക്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളം ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു. യോഗത്തില്‍ ടി എം സഖറിയാ കോര്‍ എപ്പിസ്ക്കോപ്പ അധ്യക്ഷം വഹിച്ചു. കേരളാ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗവും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയുമായ ഷിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോണ്‍ തോമസ്, ബിജി വര്‍ഗീസ്, വര്‍ഗീസ് കെ ജോസഫ്, ഗീവര്‍ഗീസ് ജേക്കബ്, ബിനോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ പരീക്ഷകളില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി മലയാളത്തില്‍ കഴിവു തെളിയിച്ച ബംഗാദേശ് വംശജനായ അമേരിക്കന്‍ പൌരന്‍ സക്കീര്‍ റഹ്മാനെ അമ്മാള്‍ ചാക്കോ തന്റെ മറുപടി പ്രസംഗത്തില്‍ പ്രശംസിച്ചു.
വാര്‍ത്ത അയച്ചത്: ജോര്‍ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment