വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍

വാഷിംഗ്ടണ്‍ ഡി.സി.: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍. സെപ്റ്റംബര്‍ 28 ഞായറാഴ്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സുവര്‍ണ്ണ ജൂബിലി ഫണ്ട് ഉദ്ഘാടനം വികാരി ഫാ. ജോണ്‍സണ്‍ സി.ജോണ്‍ നിര്‍വഹിച്ചു. പ്രഥമ തുകയുടെ ചെക്ക് ഇടവകാംഗം ജോണ്‍സണ്‍ അലക്സാണ്ടര്‍ വികാരിക്ക് കൈമാറി. ജൂബിലി ആഘോഷങ്ങളുടെ രൂപരേഖ ജനറല്‍ കണ്‍വീനര്‍ കെ.യോഹന്നാന്‍ വിശദീകരിച്ചു. ട്രസ്റി രാജന്‍ യോഹന്നാന്‍, സെക്രട്ടറി ജോയി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment