തിരുവനന്തപുരം ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ആഗസ്റ് മൂന്ന് മുതല്‍

തിരുവനന്തപുരം: പട്ടണത്തിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന തിരുവനന്തപുരം ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ആഗസ്റ് മൂന്ന് മുതല്‍ ഒന്‍പത് വരെ ഉള്ളൂര്‍ ഹോളി ട്രിനിറ്റി ചാപ്പലില്‍ നടത്തും.
എല്ലാ ദിവസവും വൈകിട്ട് ആറിന് സന്ധ്യാനമസ്കാരവും, 6.30ന് ഗാനശുശ്രൂഷയും, 7ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. മൂന്നിന് വൈകിട്ട് 7ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ.കെ.എല്‍. മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ പ്രസംഗിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. ഫിലിപ്പ് തരകന്‍, ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. തോമസ് പി. മുകളില്‍, ഫാ. ജിജി മാത്യു പുല്ലുകാട്ട്, റവ. ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പാ തുടങ്ങിയവര്‍ സുവിശേഷ പ്രസംഗം നടത്തും. എട്ടിന് വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ നടത്തുന്ന മധ്യസ്ഥ പ്രാര്‍ത്ഥന രാവിലെ 10.30 മുതല്‍ ഉണ്ടായിരിക്കും. ഏഴിന് നടത്തുന്ന സ്തോത്രക്കാഴ്ച മലയിന്‍കീഴ് മിഷന്‍ കേന്ദ്രത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

Comments

comments

Share This Post

Post Comment