മാര്‍ പക്കോമിയോസ് എളിമയാര്‍ന്ന ജീവിതമാതൃക: പരി. കാതോലിക്കാ ബാവാ

മാവേലിക്കര: എളിമയാര്‍ന്ന ജീവിതത്തിലൂടെ സമൂഹത്തിനു മാതൃകയായിരുന്നു പൗലോസ് മാര്‍ പക്കോമിയോസ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പൗലോസ് മാര്‍പക്കോമിയോസിന്റെ അനുസ്മരണ സമ്മേളനം മാവേലിക്കര തെയോഭവന്‍ അരമനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കതോലിക്കാബാവാ.
ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട, ഫാ. വി.എം. മത്തായി വിളനിലം, ഇലവുങ്കാട്ട് ഗീവര്‍ഗീസ് നമ്പാന്‍, ഫാ. ജോണ്‍സ് ഈപ്പന്‍, ഫാ. കോശി മാത്യു, ഫാ. ജോസഫ് സാമുവല്‍ ഏവൂര്‍, ഫാ. ടി.സി. ജോണ്‍, ഫാ. മാത്യു വി.തോമസ്, വി. മാത്തുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അറനൂറ്റിമംഗലത്തുള്ള ശാലോം ഭവന്‍ ഓര്‍ത്തഡോക്‌സ് സഭ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഫാ. പി.കെ. വര്‍ഗീസ് കാതോലിക്കാ ബാവയ്ക്ക് സമ്മതപത്രം സമര്‍പ്പിച്ചു.

Comments

comments

Share This Post

Post Comment