ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശം

മലങ്കര സഭയില്‍ ഐക്യത്തിന്റെ കാഹളം മുഴക്കി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയനും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം കരീം ദ്വിതീയനും.
ഓര്‍ത്തഡോക്സ് സഭയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും സഭയില്‍ സമാധാനം ഉണ്ടാക്കണമെന്നും യാക്കോബായ സഭ ആഗോള തലവന്‍ മാര്‍ ഇഗ്നാത്തിയോസ് അപ്രേം കരീം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. യാക്കോബായ സഭ സുന്നഹദോസിന് അയച്ച കല്പനയിലാണ് ഓര്‍ത്തഡോക്സ് വിഭാഗവുമായി സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് പാത്രിയര്‍ക്കീസ് ബാവാ നിര്‍ദ്ദേശിച്ചത്. സമാധാന ശ്രമങ്ങള്‍ക്ക് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാതോലിക്കേറ്റ് ശതാബ്ദി സമ്മേളനത്തില്‍ തന്നെ ഓര്‍ത്തഡോക്സ് സഭ ഈ ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Comments

comments

Share This Post

Post Comment