വിദ്യാര്‍ത്ഥികള്‍ ദേശത്തിന്റെ അഭിമാനമായി മാറണം

പെരുനാട്: ദേശത്തിന്റെ അഭിമാനമായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ബഥനി ആശ്രമത്തില്‍ കബറടങ്ങിയിരിക്കുന്ന അലക്സിയോസ് മാര്‍ തേവോദോസിയോസ്, യൂഹാനോന്‍ മാര്‍ അത്താനാസിയോസ്, പൌലോസ് മാര്‍ പക്കോമിയോസ് എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട നിലയ്ക്കല്‍ ഭദ്രാസനത്തിലെ സണ്ടേസ്കൂള്‍ ബാലസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി.
നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം സുപ്പീരിയര്‍ തോമസ് റമ്പാച്ചന്‍, ഫാ.തോമസ് കുന്നുംപുറത്ത്, ഫാ.ഒ.എം.ശമുവേല്‍, സിസ്റര്‍ മെറീ എസ്.ഐ.സി, സിസ്റര്‍ എലിസബേത്ത് എസ്.ഐ.സി, ഭദ്രാസന സണ്ടേസ്കൂള്‍ ഡയറക്ടര്‍ ഒ.എം.ഫിലിപ്പോസ്, സെക്രട്ടറി ജോസ് കെ.എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. മോന്‍സി വര്‍ഗീസ് ക്ളാസ്സ് നയിച്ചു.

Comments

comments

Share This Post

Post Comment