ഡാളസ് വലിയപള്ളിയില്‍ പരി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ വാങ്ങിപ്പു പെരുന്നാള്‍ ആഗസ്റ് 10 ഞായറാഴ്ച കൊടിയേറ്റോടുകൂടി ആരംഭിക്കും.
15ന് വൈകിട്ട് 7ന് സന്ധ്യാനമസ്കാരവും ദൈവകൃപയുടെ ശാക്തീകരണം എന്ന വിഷയത്തെ അധികരിച്ച് ധ്യാന ചിന്തകള്‍ക്ക് ഫാ.ഡോ. വര്‍ഗീസ് എം.ഡാനിയേല്‍ നേതൃത്വം നല്‍കും. 16ന് രണ്ട് മണിക്ക് യുവതീ-യുവാക്കള്‍ക്കായി ‘യവ്വനത്തില്‍ ക്രിസ്തീയ അനുഭവം’ എന്ന വിഷയത്തെ അധികരിച്ച ചര്‍ച്ചയ്ക്ക് ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ നേതൃത്വം നല്‍കും. വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, ധ്യാനപ്രസംഗം, ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവ നടക്കും. 17ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

Comments

comments

Share This Post

Post Comment