ബാലസമാജം കേന്ദ്ര കലാമത്സരം ആഗസ്റ് 9ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമത്സരം ആഗസ്റ് 9-ാം തീയതി ശനിയാഴ്ച നടത്തുന്നു.
തിരുവല്ല എം.ജി.എം ഹൈസ്കൂളില്‍ തയ്യാറാക്കുന്ന 4 വേദികളിലായി രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥം, പെയിന്റിങ്, സുറിയാനി ലളിത ഗാനം, പ്രസംഗം, ബൈബിള്‍ കഥാ രചന, ബൈബിള്‍ പദ്യപാരായണം, ബൈബിള്‍ കഥാപ്രസംഗം, ഉപന്യാസം, ക്വിസ് എന്നീ വിഷയങ്ങളിലായി ഭദ്രാസന തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ നൂറിലേറെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും.
പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം  അഖില മലങ്കര സണ്ടേസ്കൂള്‍ പ്രതിഭ ആന്‍ മേരി ഫിലിപ്പ് കലാമേള ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് മര്‍ക്കോസ്, ജനറല്‍ സെക്രട്ടറി ഫാ.റിഞ്ചു പി.കോശി, ജോയിന്റ് സെക്രട്ടറിമാരായ ജേക്കബ് മാത്യു, ആനി ജോണ്‍, ട്രഷറര്‍ ഷൈജു ജോണ്‍ എന്നിവരോടൊപ്പം ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. കലാമത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.റിഞ്ചു പി.കോശി അറിയിച്ചു.

Comments

comments

Share This Post

Post Comment