പൌലോസ് മാര്‍ പക്കോമിയോസ് സ്മൃതി വാഹന തീര്‍ത്ഥയാത്ര നടത്തി

മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന റാന്നി-പെരുനാട് ബഥനി ആശ്രമത്തിലേക്ക് മാവേലിക്കര ഭദ്രാസന വൈദിക സംഘത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും നേതൃത്വത്തില്‍ മാര്‍ പക്കോമിയോസ് സ്മൃതി വാഹന തീര്‍ത്ഥയാത്ര നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട പതാക, പ്രസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസിന് കൈമാറി ഉദ്ഘാടനം ചെയ്തു. തെയോഭവന്‍ അരമന മാനേജര്‍ ഫാ. ബിനു ജോര്‍ജ്ജ്, ഫാ. ജോണ്‍സ് ഈപ്പന്‍, ഫാ. ബിജി ജോണ്‍, ഫാ. കോശി മാത്യു, ഫാ. ഷിജി കോശി, റോണി വര്‍ഗീസ്, ഫാ. നാൈന്‍ ഉമ്മന്‍, ഫാ. ഐ.ജെ. മാത്യു, ഫാ. ഏബ്രഹാം വര്‍ഗ്ഗീസ്, ഫാ. സാനു ജോര്‍ജ്ജ്, ടി.കെ. മത്തായി, എബി ജോണ്‍, ഫാ. വര്‍ഗീസ് കെ.പി. എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍

Comments

comments

Share This Post

Post Comment