മാര്‍ തേവോദോസ്യോസ് എക്സലന്‍സി അവാര്‍ഡ് ഡോ.വി.പി. ഗംഗാധരന് പിറന്നാള്‍ സമ്മാനമായി

പെരുനാട്: ബഥനി ആശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ തേവോദോസിയോസ് എക്സലന്‍സി അവാര്‍ഡ് പ്രമുഖ അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് ലഭിച്ച പിറന്നാള്‍ സമ്മാനമായി.
60-ാം പിറന്നാളായ ചൊവ്വാഴ്ചയാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തേമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഡോക്ടര്‍ക്ക് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡു വാങ്ങി മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് ഇന്ന് തന്റെ പിറന്നാളാണെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയത്.
വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാനവയെ മാനിച്ചാണ് ഡോക്ടര്‍ക്ക് അവാര്‍ഡ് നല്‍കിയത്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിച്ചത്. 25,000 രൂപ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുടുംബത്തിന് നല്‍കുമെന്ന് ഡോക്ടര്‍ പറഞ്ഞു. അച്ഛന്റെ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ പഠനം പോലും ഉപേക്ഷിച്ചു കഴിയുന്ന രണ്ട് മക്കളടങ്ങുന്ന കുടുംബമാണ് ഇതെന്നും ഡോക്ടര്‍ പറഞ്ഞു.

Comments

comments

Share This Post

Post Comment