വാലികോട്ടേജില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍

ന്യൂയോര്‍ക്ക്: റോക്ക് ലാന്റ് വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ 16, 17 തീയതികളില്‍ ആചരിക്കുന്നു.
16ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, തുടര്‍ന്ന് ഫാ. ജോജി എം. ഏബ്രഹാം നിരണം ധ്യാനം നയിക്കും. രാത്രി ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം. 17ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും. ശുശ്രൂഷകള്‍ക്ക് ഫാ. ജോജി എം. ഏബ്രഹാം, ഫാ. മാത്യു തോമസ്, ഫാ. കെ.കെ. കുറിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. മാത്യു തോമസ് (845-267-8003)
ലത പൌലോസ് (845-553-5671)
ജോയ് പത്രോസ് (845-267-8753)

Comments

comments

Share This Post

Post Comment