സഫേണ്‍ സെന്റ് മേരീസ് ഇടവകയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍

ന്യൂയോര്‍ക്ക്: റോക്ക് ലാന്റ് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ആഗസ്റ് 15, 16 തീയതികളില്‍ ആചരിക്കും.
15ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, ധ്യാനപ്രസംഗം, ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവ നടക്കും. ഫ്രാങ്ക്ളിന്‍ സ്ക്വയര്‍ സെന്റ് ബേസില്‍ ചര്‍ച്ച് വികാരി ഫാ. തോമസ് പോള്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. 16ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, നേര്‍ച്ച വിളമ്പ്. ശുശ്രൂഷകള്‍ക്ക് ഫാ. തോമസ് പോള്‍, ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, ഫാ. ഡോ. രാജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment