“അവര്‍ ഒന്നാകുന്നു” ദമ്പതി സംഗമം 9ന് ഊരമന പള്ളിയില്‍

സാംസ്കാരികവും സാമൂഹികവുമായ അനവധി പുത്തന്‍ പ്രവണതകള്‍ നമ്മുടെ മൂല്യവ്യവസ്ഥിതിയെത്തന്നെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം സാമൂഹിക മാറ്റങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുവാനും സഭാ മക്കളുടെ മൂല്യാധിഷ്ഠിത ജീവിതം ഉറപ്പു വരുത്തുവാനും കുടുംബാംഗങ്ങളെ ശക്തീകരിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭ നടത്തുന്ന “അവര്‍ ഒന്നാകുന്നു” എന്ന ദമ്പതി വിശുദ്ധീകരണ സംഗമത്തിന്റെ കണ്ടനാട് ഈസ്റ് ഭദ്രാസന തല ഉദ്ഘാടനം ആഗസ്റ് 9ന് രാവിലെ 10ന് ഊരമന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തുന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഫാ. ഏബ്രഹാം കാരമല്‍, ഡോ. സെല്‍വി ജോണ്‍ എന്നിവര്‍ ക്ളാസ് നയിക്കും.

Comments

comments

Share This Post

Post Comment