വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ അബുദാബി കത്തീഡ്രലില്‍

അബുദാബി: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ആഗസ്റ് 12 മുതല്‍ 15 വരെ നടത്തപ്പെടുന്നു.
12, 13, 14 ദിവസങ്ങളില്‍ സുവിശേഷ പ്രസംഗം, ഫാ. ജോണ്‍ ശമുവേല്‍ (വികാരി, സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അല്‍-ഐന്‍), ഫാ. യാക്കോബ് ബേബി (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഷാര്‍ജ) എന്നിവര്‍ നേതൃത്വം നല്‍കും. 15ന് രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കും. ഇടവക വികാരി ഫാ. വി.സി.ജോസ്, സഹവികാരി ഫാ. ഷാജന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment