ആലഞ്ചേരി പള്ളി പെരുന്നാളിന് 17ന് കൊടിയേറും

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഗോള മര്‍ത്തമറിയം തീര്‍ത്ഥാടന കേന്ദ്രമായ ആലഞ്ചേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് 17ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഫാ. സാം കഞ്ഞിക്കല്‍ കൈടിയേറ്റും.
സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള പെരുന്നാള്‍ ദിവസങ്ങളില്‍ രാവിലെ അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യകാര്‍മികത്വത്തിലും വന്ദ്യ റമ്പാന്മാരുടെയും വൈദീകരുടെയും സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബ്ബാന നടക്കും. വൈകിട്ട് വൈദീകരും അല്‍മായ പ്രമുഖരും ദൈവവചന പ്രഘോഷണങ്ങള്‍ക്കും ഗാനശുശ്രൂഷകള്‍ക്ക് ഇടവക ഗായകസംഘവും നേതൃത്വം നല്‍കും. സെപ്റ്റംബര്‍ 7ന് ആലഞ്ചേരി കുരിശടിയിലെ സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ എന്നിവ നടക്കുമെന്ന് വികാരി അറിയിച്ചു.

Comments

comments

Share This Post

Post Comment