അബുദാബി സെന്റ് ജോര്‍ജ്ജ് കുടുംബസംഗമം 19ന് പരുമലയില്‍

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കുടുംബസംഗമവും, സെന്റ് ജോര്‍ജ്ജ് ചാരിറ്റി പ്രോജക്ടിന്റെ ആദ്യഗഡു വിതരണവും 19ന് പരുമല സെമിനാരിയില്‍ നടത്തപ്പെടുന്നു.
രാവിലെ 7.30 മുതല്‍ നടക്കുന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ്, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ഇടവക വികാരി ഫാ. വി.സി. ജോസ് എന്നിവര്‍ സംബന്ധിക്കും.
ഭവനം ഇല്ലാത്ത സഭാംഗങ്ങള്‍ക്കായി 60 ലക്ഷം രൂപ മുതല്‍മുടക്കി പണിക്കഴിപ്പിക്കുന്ന സെന്റ് ജോര്‍ജ്ജ് ഹോമിന്റെ ആദ്യഗഡു  പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്യും. ഇടവകയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള മുന്‍ വൈദീകരും, മുന്‍ ഇടവക അംഗങ്ങളും, അവധിക്കു നാട്ടിലുള്ള അംഗങ്ങളും ഏകദിന സമ്മേളനത്തില്‍ പങ്കെടുക്കും.
ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം അബുദാബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഖില മലങ്കര ഉപന്യാസ മത്സരത്തിലും, ക്വിസ് മത്സരത്തിലും വിജയികളായവര്‍ക്കുള്ള മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും കൂന്‍ കുരിശ് മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിചരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വി.ജി. ഷാജി (ഇടവക ട്രസ്റി) 9048786156
തോമസ് ജോര്‍ജ്ജ് (ഇടവക സെക്രട്ടറി) 9544886883

Comments

comments

Share This Post

Post Comment