പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും വാര്‍ഷിക കണ്‍വന്‍ഷനും

ചണ്ഡീഗഢ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും വാര്‍ഷിക കണ്‍വന്‍ഷനും 12 മുതല്‍ 15 വരെ ആചരിക്കുന്നു. Notice
ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ കണ്‍വന്‍ഷനും പെരുന്നാളിനും നേതൃത്വം നല്‍കും. 13ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.15ന് ഗാനാലാപനം, 7.30ന് വചനശുശ്രൂഷ. 14ന് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.15ന് വചനശുശ്രൂഷ, 8ന് ഭക്തിനിര്‍ഭരമായ റാസ, 9.30ന് ആശീര്‍വാദം. 15ന് രാവിലെ 8ന് പ്രഭാത നമസ്കാരം, 9ന് വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് വികാരി ഫാ. ജോണ്‍ കെ. ജേക്കബ് അറിയിച്ചു.

Comments

comments

Share This Post

Post Comment