ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ ടീനേജേഴ്സ്സ സമ്മര്‍ ക്യാംപ് നടന്നു

ഷാര്‍ജ: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ടീനേജേഴ്സ്സ സമ്മര്‍ ക്യാംപ് സണ്‍ഡേസ്കൂള്‍ യു.എ.ഇ. സോണല്‍ പ്രസിഡന്റ് ഫാ. വി.സി. ജോസ് ഉദ്ഘാടനം ചെയ്തു. Photo Gallery
ഇടവക വികാരി ഫാ. യാക്കോബ് ബേബി അധ്യക്ഷത വഹിച്ചു. ഫാ. അലക്സാണ്ടര്‍ വട്ടയ്ക്കാട്ട്, സഹവികാരി ഫാ. അജി ചാക്കോ, ഇടവക ട്രസ്റട്ടി ജോര്‍ജ്ജുകുട്ടി, തോമസ് നൈനാന്‍, സോണല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ഹെഡ്മാസ്റര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
നോ ലിമിറ്റ്സ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട ക്യാംപില്‍ മാര്‍ത്തോമ്മാ യൂത്ത് ചാപ്ളിന്‍ റവ. റോബി ജേക്കബ് മാത്യു, “റേഡിയോമീ” അവതാരകരായ അനൂപ്, സഞ്ജന, അദ്ധ്യാപകരായ ജോബിന്‍ ജേക്കബ് മാത്യു, തരുണ്‍ ഉമ്മന്‍, ഷേര്‍ലി മാത്യു, സിബി കൊറ്റവിള എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കണ്‍വീനര്‍ സുബി പി. ചാക്കോ, രേഖ ബിജു വര്‍ഗീസ്, പൌലോസ് മാത്യു, ടൈറ്റസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment