വേനല്‍ ശിബിരം-2014 22, 29 തീയതികളില്‍ ദുബായ് കത്തീഡ്രലില്‍

ദുബായ്: പ്രവാസി മലയാളികളായ കുട്ടികള്‍ക്ക് കേരളത്തിന്റെ സംസ്കാരവും പൈതൃകവും മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം തുടക്കം കുറിച്ച പദ്ധതിയാണ് വേനല്‍ ശിബിരം.
വേനല്‍ ശിബിരം 2014ല്‍ 10 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഓഗസ്റ് മാസം 22, 29 തീയതികളിലായി വിപുലമായ പരിപാടികളോടെ ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തപ്പെടുന്നു. കുട്ടികളുടെ ശാസ്ത്ര പ്രദര്‍ശനം, കേരള സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ പ്രദര്‍ശനം, ആര്‍ട്ട് ഗ്യാലറി, നാടന്‍ കലാ രൂപങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകള്‍.

Comments

comments

Share This Post

Post Comment