പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും കണ്‍വന്‍ഷനും ആചരിച്ചു

ചണ്ഢീഗഢ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും കണ്‍വന്‍ഷനും നടന്നു. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. 15ന് രാവിലെ വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവ നടന്നു. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരവും, ക്യാഷ് അവാര്‍ഡും നല്‍കി.
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍ കെ. ജേക്കബ്

Comments

comments

Share This Post

Post Comment