ഫാ. അലക്സാണ്ടര്‍ കുര്യന്‍ യു.എസ്. പൊതുഭരണ വിഭാഗം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍

വാഷിങ്ടണ്‍: യു.എസ്. പൊതുഭരണ വിഭാഗത്തിലെ ഓഫിസ് ഓഫ് ഗവണ്‍മെന്റ് വൈസ് പോളിസി ഡപ്യൂട്ടി അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്ററായി ഫാ. അലക്സാണ്ടര്‍ ജെ. കുര്യന്‍ നിയമിതനായി. അടുത്ത മാസം 8ന് ചുമതലയേല്‍ക്കും.
വാഷിങ്ടണ്‍ ഡി.സി.സി.യില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ 18 വര്‍ഷക്കാലം വൈദികനായിരുന്നു. ഹരിപ്പാട് പള്ളിപ്പാട് കടയ്ക്കല്‍ കോശി കുര്യന്റെ മകനാണ് ഫാ. അലക്സാണ്ടര്‍.
യു.എസ്. വിദേശകാര്യ വകുപ്പിലെ സ്ട്രാറ്റജിക് പ്ളാനിങ് വിഭാഗം ഡയറക്ടറായിരുന്നു. ഇറാഖ് യുദ്ധകാലത്ത് ഷെല്ലാക്രമണത്തില്‍ കഷ്ടിച്ചു രക്ഷപ്പെട്ട അലക്സാണ്ടര്‍ 180 രാജ്യങ്ങളിലെ യു.എസ്. കോണ്‍സുലേറ്റുകളുടെയും എംബസികളുടെയും നിര്‍മിതിയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.

Comments

comments

Share This Post

Post Comment