കാതോലിക്കേറ്റ് സിവില്‍ സര്‍വ്വീസ് ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു

പത്തനംതിട്ട: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നാലു വര്‍ഷമായി മലയാളികള്‍ ഉണ്ടാക്കിയ നേട്ടം കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെതുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.
ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സിവില്‍ സര്‍വ്വീസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി. സ്റാന്‍ഡിനു സമീപമുള്ള മാര്‍ പീലക്സിനോസ് ബില്‍ഡിങ്ങിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ., ശ്രീറാം വെങ്കിട്ടരാമന്‍, ഫാ. ടൈറ്റസ് ജോര്‍ജ്ജ്, പി.മോഹന്‍രാജ്, ഡോ. മാത്യു പി. ജോസഫ്, ഡോ. ജോസഫ് വെട്ടിക്കന്‍, ഫാ. തോമസ് കെ. ചാക്കോ, ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, റെജി മാത്യു, അജു ജോര്‍ജ്ജ്, ജേക്കബ് ജോര്‍ജ്ജ്, പി.കെ. തോമസ്, റോജി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment