നദീസംയോജനം നടപ്പായാല്‍ തെക്കന്‍കേരളം മരുഭൂമി: എം. ലിജു

വടശ്ശേരിക്കര: പമ്പ-വൈപ്പാര്‍ നദീസംയോജം നടപ്പായാല്‍ തെക്കന്‍ കേരളം മരുഭൂമിയും വേമ്പനാട്ടുകായല്‍ ചാവുകടലുമാകുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം. ലിജു അഭിപ്രായപ്പെട്ടു.
വടശ്ശേരിക്കര സെന്റ് മേരീസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനവും പരിസ്ഥിതി കമ്മീഷനും ചേര്‍ന്ന് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എല്‍.എ., അഡ്വ. ഫിലിപ്പോസ് തോമസ്, എന്‍.കെ. സുകുമാരന്‍ നായര്‍, ഫാ. ജേക്കബ് കല്ലില്ലേത്ത്, ഫാ. ഷൈജു കുര്യന്‍, ഫാ. പി.വൈ. ജസന്‍, ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. ഏബ്രഹാം മത്തായി, ഡോ. തോമസ് ജേക്കബ്, ബിബിന്‍ കുറ്റിക്കണ്ടത്തില്‍, അനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment