തിരുവനന്തപുരം ഭദ്രാസന ഒ.സി.വൈ.എം. വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 6ന്

തിരുവനന്തപുരം ഭദ്രാസന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 34-ാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 6ന് ആലഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന പള്ളിയില്‍ നടത്തുന്നു. Notice
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും എന്‍ഡോവ്മെന്റ് വിതരണം നടത്തും.
ഒ.സി.വൈ.എം. ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസന്‍, ഇടവക വികാരി സാം കാഞ്ഞിക്കല്‍, ഒ.സി.വൈ.എം. അഞ്ചല്‍ മണ്ഡലം പ്രസിഡന്റ് ഫാ. വര്‍ഗീസ് കുഞ്ഞുകുഞ്ഞ്, ട്രഷറര്‍ പ്രിനു റ്റി. മാത്യൂസ്, ഒ.സി.വൈ.എം. കേന്ദ്രകമ്മിറ്റിയംഗം റോഷന്‍ എസ്. ചെറിയാന്‍, ഭദ്രാസന ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. ഏറ്റവും നല്ല ഗ്രൂപ്പിനും, ഏറ്റവും നല്ല യൂണിറ്റിനുമുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് സമ്മേളനത്തില്‍ വിതരണം ചെയ്യും.

Comments

comments

Share This Post

Post Comment