എട്ടുപേര്‍ക്ക് ഭവനം നല്‍കി കാതോലിക്കബാവയുടെ ജന്മദിനാഘോഷം

ocym

കുന്നംകുളം: ഭവനരഹിതരായ എട്ടുപേര്‍ക്ക് വീടുകള്‍ നല്‍കി മലങ്കര ഓര്‍ത്തഡോക്‌സ് കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ജന്മദിനം ആഘോഷിക്കുന്നു. അയ്യംപറമ്പ് ബഥേല്‍കുന്നിലെ ബാവയുടെ പേരിലുള്ള രണ്ടരയേക്കര്‍ സ്ഥലത്ത് എട്ടുപേര്‍ക്ക് സ്‌നേഹത്തണല്‍ തീര്‍ത്താണ് ബാവ തന്റെ അറുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്നത്. പത്തുപേര്‍ക്ക് വീടുകള്‍ പണിതു നല്‍കിയായിരുന്നു പിറന്നാളാേഘാഷം.
വീടില്ലാതെ കടത്തിണ്ണയിലും വഴിയരികിലും അന്തിയുറങ്ങിയവരെ ജാതിമത ഭേദമെന്യേ കണ്ടെത്തിയാണ് പുനരധിവസിപ്പിച്ചത്. എട്ടുവീടുകളില്‍ ആറെണ്ണം വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പും ഓരോന്നുവീതം പരിശുദ്ധബാവയും യുവജന വിദ്യാര്‍ത്ഥിപ്രസ്ഥാനവും ചേര്‍ന്നാണ് പണികഴിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം ശിലയിട്ട എട്ടുവീടുകള്‍ ഞായറാഴ്ച കൂദാശ ചെയ്യും. 2ന് ബാവ കൂദാശന നിര്‍വ്വഹിച്ച് താക്കോല്‍ കൈമാറും. ബാബു എം. പാലിശ്ശേരി എം.എല്‍.എ. മുഖ്യപ്രഭാഷനാകും. ഒന്നാംഘട്ടത്തില്‍ സ്രോതസ്സ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് പത്തു വീടുകള്‍ നിര്‍മ്മിച്ചത്. 31ന് ഭവനരഹിതരോടൊപ്പമാണ് ബാവ തന്റെ ജന്മദിനം ആഘോഷിക്കുന്നത്.

Comments

comments

Share This Post

Post Comment