വാഷിങ്ടണ്‍ സെന്റ് തോമസ് ചര്‍ച്ച് സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം സെപ്റ്റംബര്‍ 28ന്

St.Thomas

വാഷിങ്ടണ്‍ ഡി.സി.: അമേരിക്കയുടെ തലസ്ഥാനത്തിനു തിലകക്കുറിയായി പരിലസിക്കുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ 50-ാമത് വാര്‍ഷികം സെപ്റ്റംബര്‍ 28ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പരിശുദ്ധ പൌലോസ് രണ്ടാമന്റെ അമേരിക്കന്‍ തലസ്ഥാന നഗരിയിലേക്കുള്ള ആദ്യ ശ്ളൈഹീക സന്ദര്‍ശനമാണെന്നത് അതിപ്രാധാന്യത്തോടെയാണ് ഇവിടുത്തെ ക്രിസ്തീയ സമൂഹവും, ഭാരതീയരും ഒരുപോലെ കാണുന്നത്.
1965ല്‍ കുറ്റികണ്ടത്തില്‍ കെ.സി. മാത്യൂസ് അച്ചന്‍ (കാലംചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസ്) ആദ്യമായി കുര്‍ബ്ബാന അര്‍പ്പിച്ച് ആരംഭിച്ചതാണ് വാഷിങ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി എന്ന അഭിധാനത്തില്‍ അറിയപ്പെടുന്ന ഈ പള്ളി. അമേരിക്കയില്‍ വന്ന കെ.സി. മാത്യൂസ് അച്ചന്റെ നിതാന്ത പരിശ്രമ ഫലമായി മെറിലാന്റിലും, വിര്‍ജിനിയയിലും, വാഷിങ്ടണ്‍ ഡി.സി.യിലും ചിതറിപ്പാര്‍ത്ത ചെറുപ്പക്കാരെ ഒരുമിപ്പിച്ചുചേര്‍ത്ത് വാടക കെട്ടിടത്തില്‍ ആരംഭിച്ച ചെറുസംരംഭമാണ് ഇന്ന് 15 കോടിയോളം രൂപ വിലമതിക്കുന്ന പന്തീരായിരം ചതുരശ്ര അടിയുള്ള ഈ പള്ളി. തുടര്‍ന്ന് പല വൈദീകരുടെയും നിസ്തുലസേവനം ഈ ഇടവകയ്ക്ക് ലഭിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ നേതൃത്വത്തിലുള്ള ജൂബിലി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
മലങ്കരയുടെ താപസ ഗുരുവായിരുന്ന പ.ദിദിമോസ് പ്രഥമൻ ബാവ അടിസ്ഥാന ശില പ്രാർത്ഥിച്ച് ആശീർവദിച്ച് ആരംഭിച്ച ഈ ദേവാലയത്തിന്റെ വി.മൂറോൻ കൂദാശ പുണ്യശ്ലോകനായ അഭിവന്ദ്യ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയാണ് നിർവഹിച്ചത് .അനേക പിതാക്കന്മാരുടെ സന്ദർശനം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ ദേവാലയത്തിന്റെ സുവർണ്ണ ജൂബിലി 2014 സെപ്റ്റംബർ 28ന് നടത്തുന്നത് തികച്ചും ദൈവ കരുണയുടെയും അനുഗ്രഹത്തിന്റെയും സാക്ഷ്യത്തോടെയാണ് . മലങ്കര സഭയുടെ പരമാധ്യക്ഷന്റെ സന്ദർശനത്താൽ ഈ ദേവാലയ ജൂബിലി വർഷം കൂടുതൽ അനുഗ്രഹിക്കപ്പെടുകയാണ്.
ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മപരിപാടികൾ ഉദ് ഘാടനം ചെയ്യുന്നതോടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്തിലും പുതിയ നാഴികക്കല്ല് പിന്നിടുന്നതിനു ഈ സംരംഭം ഉൽപ്രേരകമായി തീരുന്നു.ഇന്ത്യയിലെ പാവപ്പെട്ടവരായ 50 നിർദ്ധനരെ സഹായിക്കുന്ന പദ്ധതി, അമേരിക്കയിലെ വിവിധ സമൂഹങ്ങളിൽ പാർശ്വവൽക്കരിക്കപെടുന്നവരെ പരിരക്ഷിക്കുന്ന പദ്ധതി, സെമിനാറുകൾ,വിവിധ സാമുദായികസാംസ്കാരിക സമ്മേളനങ്ങൾ ,അഖിലമലങ്കര ഉപന്യാസ മത്സരം ഇവയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ ജനത്തെ നയിക്കുക ഇവയെല്ലാം ജൂബിലി ലക്ഷ്യമിടുന്നു .
വി. വേദപുസ്തകം ആധാരമാക്കി(ലേവ്യ പുസ്തകം 25: 813) ദൈവത്തോടുള്ള ബന്ധത്തിൽ ശരീരാത്മദേഹികളുടെ ശുദ്ധീകരണത്തിനും ദൈവകൃപയുടെ പൂർണ്ണ സമർപണത്തിനുമായി ജൂബിലി സമർപ്പിക്കുന്നു. ഏഴു ഏഴു വർഷങ്ങൾക്കു ശേഷം അമ്പതാമത്തെ സംവത്സരം ശാബതു പോലെ സമർപ്പിക്കേണ്ട വിശുദ്ധ വർഷമാകുന്നുവെന്നു പഴയനിയമം ഓർമ്മിപ്പിക്കുന്നു. പുതിയനിയമത്തിൽ സകല അടിമത്തത്തിൽ നിന്നുമുള്ള വിമോചനമാണ് ജൂബിലികൊണ്ട് ഉദ്ദേശിക്കപെടുന്നത് (ലൂക്കോസ് 4:1621, 2 കൊരി. 6 :12 ).
അറുപതിലധികം കുടുംബങ്ങളുള്ള ഈ ഇടവകയിൽ സണ്ഡേസ്കൂൾ, ബാലസമാജം, എം .ജി .ഒ .സി. എസ്.എം, ഫോക്കസ്, മെൻസ് ഫോറം, മർത്തമറിയ വനിതാ സമാജം, പ്രാർത്ഥനായോഗം, ശുശ്രൂഷക സംഘം എന്നിവ കൃത്യമായി ആഴ്ചതോറും സമ്മേളിയ്ക്കുന്നു . വിദ്യാസമ്പന്നരും സമർപ്പിതരുമായ ഒരു കൂട്ടം യുവാക്കളുടെ സേവനം ഈ ഇടവകയ്ക്കും നാടിനും പ്രയോജനം ചെയ്യുന്നു .ടടഘ മുതലായ പ്രസ്ഥാനങ്ങളിലൂടെ സാമൂഹ്യ സേവന സന്നദ്ധതയുള്ള കുറെപ്പേരുടെ നിർലോപ സഹകരണമാണ് ഇന്ന് ഈ ഇടവകയുടെ കൈമുതൽ .
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളോവാസ് (രക്ഷാധികാരി), ഫാ .ഡോ .ജോണ്സൻ സി .ജോണ് (വികാരി ), ശ്രീ .കെ .യോഹന്നാൻ (ജന : കണ്വീനർ ), ശ്രീ .രാജൻ യോഹന്നാൻ (ട്രസ്റ്റി ),ജോയ് സി .തോമസ് (സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ജൂബിലി കമ്മിറ്റി പ്രവർത്തിക്കുന്നു .
പ്രബന്ധ ഗവേഷണ മത്സരം
വാഷിംഗ്ടൻ ഡി.സി: സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഗവേഷണപ്രബന്ധ മത്സരം നടത്തുന്നു :
വിഷയം: പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയഎക്യുമെനിക്കല്‍ ദര്‍ശനങ്ങളും സംഭാവനകളും
ഒന്നാം സമ്മാനം : Rs. 500 / Rs. 30,000 ഉം ,സെന്റ് തോമസ് അവാർഡും
രണ്ടാം സമ്മാനം : Rs. 200 / Rs. 12,000
സ്വന്തം കൈപ്പടയിൽ തയ്യാറാക്കി 20 പേജിൽ കുറയാതെ 25 പേജിൽ കൂടാതെ (2000 മുതൽ 2500 വാക്കുകൾ ) തയ്യാറാക്കി വികാരിമാരുടെ കത്ത് , സണ്ഡേസ്കൂൾ ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍, മലങ്കര സഭാ മാസിക, ദേവലോകം, കോട്ടയം എന്ന വിലാസത്തിൽ 2014 ഡിസംബർ 31നകം അയച്ചു തരേണ്ടതാണ്.
Visit Website for more details: www.st-thomas-orthodox-dc.org
ധനസഹായം
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഓർത്തഡോക്സ് സഭാംഗങ്ങളായ നിർദ്ധനരായ കുടുംബങ്ങളിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ അതാതു ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം ഞല്.എൃ .ഉൃ .ഖീവിീി ഇ .ഖീവി , 13505 ചലം ഒമാുവെശൃല അ്ല ,ടശഹ്ലൃടുൃശിഴ ,ങമ്യൃഹമിറ 20904 ,ഡടഅ എന്ന വിലാസത്തിൽ 2014 ഡിസംബർ 31നകം അയച്ചു തരേണ്ടതാണ് .
Visit Website for more details: www.st-thomas-orthodox-dc.org

Comments

comments

Share This Post

Post Comment