ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം സെപ്റ്റംബര്‍ 11 മുതല്‍

OCYM Sammelanam

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. Notice
“സാമൂഹിക പ്രതിബദ്ധതയുടെ ഹൃദയതാളം” എന്നതാണ് മുഖ്യചിന്താവിഷയം. 11ന് 4ന് കേരള സംസ്ഥാന വനം, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
12ന് രാവിലെ 8.20ന് സാമൂഹിക പ്രവര്‍ത്തക ദയാബായിയുമായി മുഖാമുഖം, വൈകിട്ട് 4ന് അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 13ന് 11ന് നടക്കുന്ന സമാപന സമ്മേളനം ലാന്റ് റവന്യൂ ബോര്‍ഡ് ചെയര്‍മാന്‍ ബെന്നി കക്കാട് ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് മുഖ്യസന്ദേശം നല്‍കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ ക്ളാസുകളും, പ്രഭാഷണങ്ങളും, പ്രബന്ധങ്ങളും, വിവിധ സാംസ്കാരിക കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. യുവജന പ്രതിനിധികളെ കൂടാതെ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment